തിരുവനന്തപുരം: സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ച കേസിൽ ഇഎംസിസി ഡയറക്ടർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുപാട് ദുരൂഹതകൾ നിൽക്കുന്ന പ്രശ്‌നത്തിന്‍റെ ചുരുളുകൾ അഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടക്കത്തിലേ സംശയങ്ങൾ ഉയർന്നിരുന്നുവെന്നും അന്വേഷണം നടക്കട്ടെയെന്നും പിണറായി വിശദീകരിച്ചു.
'ദുരൂഹത ചുരുളഴിയുമെന്ന് പ്രതീക്ഷ' ; ഷിജു വര്‍ഗീസിന്‍റെ അറസ്റ്റില്‍ മുഖ്യമന്ത്രി
ദുരൂഹതകളുള്ള പ്രശ്‌നത്തിന്‍റെ ചുരുളഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി.
ഇഎംസിസി ഡയറക്ടർ അറസ്റ്റിലായ സംഭവത്തിത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
Read More:ഇഎംസിസി ഡയറക്‌ടർ ഷിജു വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍
ആഴക്കടൽ മത്സ്യബന്ധന കരാറിലെ വിവാദ കമ്പനിയായ ഇഎംസിസിയുടെ ഡയറക്ടർ ഷിജു വർഗീസാണ് അറസ്റ്റിലായത്. നിയമസഭ വോട്ടെടുപ്പ് ദിനം സ്വന്തം കാർ കത്തിച്ച കേസിലാണ് നടപടി. കുണ്ടറയിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ സ്വതന്ത്ര സ്ഥാനാർഥിയായി ഷിജു മത്സരിച്ചിരുന്നു.