തിരുവനന്തപുരം: ഖുറാൻ്റെ മറവിൽ സ്വർണക്കടത്തെന്ന വിശേഷണം സൃഷ്ടിച്ച് വിവാദം ഉണ്ടാക്കാൻ ശ്രമിച്ചത് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗുമാന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖുറാനെ വിവാദത്തിലേയ്ക്ക് കൊണ്ടുവന്നത് ഇപ്പോൾ അവർക്ക് തന്നെ തിരിച്ചു കുത്തുന്നതു കൊണ്ടാണ് ഉരുണ്ടു കളികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഖുറാനെ ആയുധമാക്കിയത് ചെന്നിത്തലയും മുസ്ലിം ലീഗുമെന്ന് മുഖ്യമന്ത്രി - pinarai vijayan
ഖുറാനെ വിവാദത്തിലേയ്ക്ക് കൊണ്ടുവന്നത് ഇപ്പോൾ അവർക്ക് തന്നെ തിരിച്ചു കുത്തുന്നതു കൊണ്ടാണ് ഉരുണ്ടു കളികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി
കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോൾ ബോധോദയം ഉണ്ടായെങ്കിൽ നല്ലത്. ഗവൺമെൻ്റിനെ ഇടിച്ചു താഴ്ത്താൻ വിശുദ്ധ ഗ്രന്ഥത്തെ തെറ്റായി ഉപയോഗിക്കേണ്ടതുണ്ടായിരുന്നോയെന്ന് ഇരുവരും പരിശോധിക്കണം. ഖുറാൻ ഭക്ഷ്യക്കിറ്റിനൊപ്പം വിതരണം ചെയ്യാനാകുമോയെന്നാണ് കോൺസുലേറ്റ് ചോദിച്ചത്. അതിനെയാണ് ഖുറാൻ്റ മറവിലെ സ്വർണക്കടത്തായി ആക്ഷേപിച്ചത്. ആർഎസ്‌സും ബിജെപിയും ആക്ഷേപമുന്നയിക്കുന്നത് മനസിലാക്കാം. എന്നാൽ കോൺഗ്രസും ലീഗ് നേതാക്കളും എന്തിനാണ് ഇത് ഏറ്റു പിടിച്ചതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.