തിരുവനന്തപുരം:സംസ്ഥാനത്ത് ഒരാഴ്‌ചത്തേക്ക് കർശന നിയന്ത്രണം. മെയ് നാല് മുതൽ ഒൻപത് വരെയാണ് ക്രമീകരണങ്ങള്‍ കടുപ്പിക്കുന്നത്. കൊവിഡ് വ്യാപനം അതീവ ഗുരുതരമാകുന്ന സാഹചര്യത്തിലാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രോഗവ്യാപനം കൂടിയ സാഹചര്യം പരിഗണിച്ച് സിനിമ, ടിവി സീരിയൽ ഷൂട്ടിംഗ് നിർത്തിവയ്ക്കണം. പച്ചക്കറി, മീൻ മാർക്കറ്റ് തുടങ്ങിയ ഇടങ്ങളില്‍ രണ്ട് മീറ്റർ അകലം പാലിച്ചുവേണം കച്ചവടം നടത്താൻ. ഇത്തരക്കാർ രണ്ട് മാസ്‌ക് ധരിക്കുകയും സാധനങ്ങൾ വീട്ടിൽ എത്തിച്ച് നൽകുകയും വേണം.