തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സെമി-ഹൈസ്‌പീഡ് റെയിൽവേ സംബന്ധിച്ച് പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി ജനവാസമില്ലാത്ത മേഖലയിലൂടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സെമി-ഹൈസ്‌പീഡ് റെയില്‍വേ; ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി - pinarayi on high speed railway latest news
തിരുവനന്തപുരം-കാസർകോട് നിർദിഷ്‌ട സെമി-ഹൈസ്‌പീഡ് റെയിൽവേ പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
![സെമി-ഹൈസ്‌പീഡ് റെയില്‍വേ; ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4908591-thumbnail-3x2-cm.jpg)
മുഖ്യമന്ത്രി
സെമി-ഹൈസ്‌പീഡ് റെയില്‍വേ; ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
532 കിലോമീറ്റർ ദൂരത്തില്‍ 66,405 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി സംബന്ധിച്ച സാധ്യത പഠന റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. വിശദ പഠന റിപ്പോർട്ട് തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും ഈ റിപ്പോർട്ട് കൂടി ലഭ്യമായാലേ സ്ഥലമെടുപ്പ് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ഇടയിലുള്ള ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎൽഎയാണ് ആക്ഷേപം ഉന്നയിച്ചത്.
Last Updated : Oct 30, 2019, 4:51 PM IST