തിരുവനന്തപുരം : കൊച്ചിയിലെ കളമശ്ശേരിയിൽ യഹോവ സാക്ഷി കൺവെൻഷനിലുണ്ടായ സ്‌ഫോടനത്തിൽ (Kalamassery Blast) സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അപകടത്തിൽ മരണപ്പട്ടയാൾക്ക് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കൊച്ചിയിലുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഞങ്ങൾ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്.
Pinarayi Vijayan On Kalamassery Blast: കളമശ്ശേരി സ്‌ഫോടനം : 'നിർഭാഗ്യകരമായ സംഭവം, ഗൗരവമായി കാണുന്നു'; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി - സ്‌ഫോടനം
Kalamassery Blast Updation: കളമശ്ശേരി സ്‌ഫോടനം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
![Pinarayi Vijayan On Kalamassery Blast: കളമശ്ശേരി സ്‌ഫോടനം : 'നിർഭാഗ്യകരമായ സംഭവം, ഗൗരവമായി കാണുന്നു'; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി Kerala blast tragedy Kerala Blast Tragedy Pinarayi Vijayan On Kalamassery Blast Zamra International Convention Centre blast explosion Kochi convention of Jehovah Witness Kalamassery blast Convention hall പിണറായി വിജയൻ കളമശ്ശേരി സ്‌ഫോടനം കൺവെൻഷൻ സെന്‍റർ സ്‌ഫോടനം സ്‌ഫോടനം യഹോവ സാക്ഷി കൺവെൻഷൻ സ്‌ഫോടനം](https://etvbharatimages.akamaized.net/etvbharat/prod-images/29-10-2023/1200-675-19886513-thumbnail-16x9-pinarayi-vijayan-on-kalamassery-blast.jpg)
Pinarayi Vijayan On Kalamassery Blast
Published : Oct 29, 2023, 1:08 PM IST
എറണാകുളത്തെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഡിജിപിയുമായി സംസാരിച്ചതായും മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചു. ഇന്ന് രാവിലെ 9:30 ഓടെ കളമശ്ശേരിയിലെ സാമ്രാ കൺവെൻഷൻ സെന്‍ററിലാണ് സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷനിലാണ് അപകടം ഉണ്ടായത്.
സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ഒരു സ്‌ത്രീ മരണപ്പെട്ടിട്ടുണ്ട്. 36 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 18 പേരുടെ നില ഗുരുതരമാണ്.