തിരുവനന്തപുരം:വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ ഒപ്പം വന്നതില്‍ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശയാത്രയിലൂടെ കേരളത്തിനുണ്ടായ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ കാണുന്നില്ല. മാധ്യമങ്ങള്‍ ഏതിലാണ് ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
'വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ വന്നതില്‍ അനൗചിത്യമില്ല'; ധൂര്‍ത്ത് ആരോപണങ്ങളില്‍ മുഖ്യമന്ത്രി - Chief Minister on allegations
മുഖ്യമന്ത്രി വിദേശയാത്രയില്‍ കുടുംബാഗംങ്ങളെ ഒപ്പം ചേര്‍ത്തതിനെ തുടര്‍ന്നാണ് ഉല്ലാസയാത്രയെന്നും ധൂര്‍ത്തെന്നും ആരോപണമുയര്‍ന്നത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്
'വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ വന്നതില്‍ അനൗചിത്യമില്ല'; ധൂര്‍ത്ത് ആരോപണങ്ങളില്‍ മുഖ്യമന്ത്രി
കേരളത്തിന് നേട്ടമുണ്ടാക്കാനായി നടത്തിയ ഔദ്യോഗിക യാത്രയെ ചിലര്‍ ഉല്ലാസയാത്രയെന്നും ധൂര്‍ത്തെന്നും വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള നീക്കങ്ങള്‍ കാണുന്നില്ല. മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാന്‍ നോക്കുന്ന ചിത്രമല്ല സര്‍ക്കാരിനെക്കുറിച്ചും കേരളത്തെക്കുറിച്ചും വിദേശത്തുള്ളവര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Oct 18, 2022, 10:15 PM IST