തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതര്‍ക്കായി സമരം നടത്തുന്ന ദയാബായിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തോട് സർക്കാറിന് അനുഭാവപൂർവമായ നിലപാടാണുള്ളത്. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പം, ദയാബായിയെ ആരോ തെറ്റിദ്ധരിപ്പിച്ചു: മുഖ്യമന്ത്രി - dhaya bai protest
എന്‍ഡോസള്‍ഫാന്‍ സമര സമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ എയിംസ് ഒഴികെ എല്ലാം അംഗീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
സമര സമിതി ഉന്നയിച്ച നാല് ആവശ്യങ്ങളിൽ എയിംസ് ഒഴികെ എല്ലാം സർക്കാർ അംഗീകരിച്ചു. ഇതിൽ ഒരു അവ്യക്തതയും ഉണ്ടായിട്ടില്ല. ഈ ഉറപ്പുകൾ സർക്കാർ പാലിക്കുക തന്നെ ചെയ്യും. കാര്യങ്ങൾ മനസിലാക്കി ദയാബായി സമരത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ 7 ആവശ്യങ്ങളിൽ 6 എണ്ണവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. തുറമുഖം നിർമാണം നിർത്തിവയ്ക്കൽ മാത്രം അംഗീകരിക്കാൻ കഴിയില്ല. സമരം തീർന്നെന്ന നില വന്ന ശേഷം പിൻമാറുകയാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.