തിരുവനന്തപുരം:എന്ത് വൃത്തികേടിന്‍റേയും പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് സിപിഎം അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തിലുണ്ടാകുന്ന തെറ്റുകള്‍ക്കും വീഴ്‌ചകള്‍ക്കുമെതിരെ പോരാടുന്ന പാര്‍ട്ടിയാണ് സി.പി.എം. ഏതെങ്കിലും പാര്‍ട്ടിയംഗത്തിന്‍റെ ഭാഗത്തു നിന്നും തെറ്റുണ്ടായാല്‍ അത് മൂടിവയ്ക്കുന്ന സമീപനം സി.പി.എം സ്വീകരിക്കില്ല. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
ALSO READ:സഹകരണ ബാങ്ക് തട്ടിപ്പ്; കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് വിഎന്‍ വാസവന്‍