തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തപെട്ട വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സൂചനയുമായി മുഖ്യമന്ത്രി നിയമസഭയില്‍. അറസ്റ്റിലായ അലന്‍ ഷുഹൈബിന്‍റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘു ലേഖയും പുസ്‌തകവും കണ്ടെത്തി. താഹാ ഫസല്‍ അറസ്റ്റിലാകുമ്പോള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന പുസ്‌കങ്ങളും ലാപ്ടോപും താഹയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സൂചന; മുഖ്യമന്ത്രി നിയമസഭയില്‍ - thiruvananthapuram story
അലന്‍ ഷുഹൈബിന്‍റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘു ലേഖയും പുസ്‌തകവും താഹയുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന പുസ്‌കങ്ങളും ലാപ്ടോപും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സൂചന; മുഖ്യമന്ത്രി നിയമസഭയില്‍
കോടതിയുടെ മുന്നിലിരിക്കുന്ന വിഷയത്തില്‍ കേസ് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയില്ലെന്ന് ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.