കേരളം

kerala

By

Published : Mar 6, 2023, 10:38 PM IST

ETV Bharat / state

സ്‌റ്റാലിന്‍ സഹോദരനെന്ന് പിണറായി വിജയന്‍; വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികം ഒന്നിച്ച് ആഘോഷിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മാറു മറയ്‌ക്കല്‍ സമരത്തിന്‍റെ 200-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലായിരുന്നു കേരളത്തിന്‍റെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാര്‍ ഒന്നിച്ച് വേദി പങ്കിട്ടത്.

Etv Bharat
Etv Bharat

നാഗര്‍കോവില്‍:തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ തന്‍റെ സഹോദരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളവും തമിഴ്‌നാടുമെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മാറു മറയ്‌ക്കല്‍ സമരത്തിന്‍റെ 200-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്.

തമിഴ്‌നാട് നാഗര്‍കോവിലില്‍ നടന്ന പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനുമായും പിണറായി വിജയന്‍ വേദി പങ്കിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. പരിപാടിയുടെ മുഖ്യാതിഥി എം കെ സ്‌റ്റാലിനായിരുന്നു.

മാറു മറയ്‌ക്കല്‍ സമരത്തിന്‍റെ 200-ാം വാര്‍ഷികാഘോഷ പരിപാടില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍

സംഘപരിവാറിന്‍റേത് പശു കേന്ദ്രീകൃത രാഷ്‌ട്രീയം:സംഘപരിവാറിന് ജനാധിപത്യത്തോട് അലര്‍ജിയാണെന്നും ബ്രാഹ്മിണിക്കല്‍ കാലഘട്ടത്തിലേയ്‌ക്കാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. പശു കേന്ദ്രീകൃത രാഷ്‌ട്രീയമാണ് സംഘപരിവാര്‍ നടത്തുന്നത്. ബ്രാഹ്മിണിക്കല്‍ കാലഘട്ടത്തിലെ രാജവാഴ്‌ച കാലമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

മാറു മറയ്‌ക്കല്‍ സമരത്തിന്‍റെ 200-ാം വാര്‍ഷികാഘോഷ പരിപാടില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍

ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമായ രാഷ്‌ട്രീയ സൂചനയാണ് നല്‍കുന്നത്. ബിജെപിയ്‌ക്ക് ത്രിപുരയില്‍ 10 ശതമാനം വോട്ടാണ് കുറഞ്ഞിരിക്കുന്നത്. ബിജെപിയുമായുള്ള സഖ്യം പലരും ഉപേക്ഷിക്കുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

മാറു മറയ്‌ക്കല്‍ സമരത്തിന്‍റെ 200-ാം വാര്‍ഷികാഘോഷ പരിപാടില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍

ഇരു സംസ്ഥാനങ്ങളും ഒന്നിച്ച് ശതാബ്‌ദി ആഘോഷിക്കണമെന്ന് സ്‌റ്റാലിന്‍: കേരളം തമിഴ്‌നാട് തുടങ്ങിയ ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കണമെന്ന് പ്രഭാഷണ വേളയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന് മുന്നിലാണ് സ്‌റ്റാലിന്‍ തന്‍റെ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് സംസാരിച്ച പിണറായി വിജയന്‍ ശതാബ്‌ദി ആഘോഷം ഒന്നിച്ച് നടത്താമെന്ന് അറിയിക്കുന്നതോടൊപ്പം എം കെ സ്‌റ്റാലിനെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്‌തു. മാറു

മാറു മറയ്‌ക്കല്‍ സമരത്തിന്‍റെ 200-ാം വാര്‍ഷികാഘോഷ പരിപാടില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍

മാറുമറയ്‌ക്കല്‍ സമരം: പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തില്‍ നാടാര്‍ സമുദായത്തില്‍പെട്ട സ്‌ത്രീകള്‍ മാറു മറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സമരമാണ് ഇത്. ചാന്നാര്‍ ലഹള, മേല്‍ശീല കലാപം, നാടാര്‍ ലഹള തുടങ്ങിയ പേരുകളിലും ഈ കലാപം അറിയപ്പെടുന്നു. ഭാരതത്തിലെ സ്‌ത്രീ മുന്നേറ്റ സമരങ്ങളുടെ തുടക്കമായാണ് മാറു മറക്കല്‍ സമരത്തെ കാണുന്നത്.

ഹിന്ദുമതത്തിലെ നാടാര്‍ സമുദായത്തില്‍പെട്ട സ്‌ത്രീകള്‍ക്കായിരുന്നു മാറുമറയ്‌ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. അതിനാല്‍ തന്നെ ഒട്ടു മിക്ക സ്‌ത്രീകളും ക്രിസ്‌തുമതം സ്വീകരിച്ച ശേഷം മാറു മറയ്‌ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇതേതുടര്‍ന്ന് സവര്‍ണരായ ഹിന്ദുക്കള്‍ ചാന്നാര്‍ സമുദായത്തില്‍പെട്ട സ്‌ത്രീകള്‍ക്കെതിരെ നടത്തിയ അക്രമവും അതിന് അവര്‍ നല്‍കിയ പ്രതികരണവുമാണ് ലഹളയുടെ അടിസ്ഥാനം.

വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭം:ഒരു ചെറിയ കാലയളവില്‍ പൊട്ടിപ്പുറപ്പെട്ട സമരമല്ല ഇത്. ഏറെക്കുറെ മൂന്ന് പതിറ്റാണ്ടു കാലം തെക്കന്‍ തിരുവിതാംകൂറിനെ സ്‌തംഭിപ്പിച്ച സമരമാണ്. 1822ല്‍ കന്യാകുമാരിയിലെ കല്‍ക്കുളത്ത് പൊട്ടിപ്പുറപ്പെട്ട കലാപം തിരുവനന്തപുരത്തിന്‍റെ തെക്കെ അറ്റം വരെയാണ് വ്യാപിച്ചത്.

കേരളത്തിലെ ആദ്യ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ആണ് ചാന്നാര്‍ ലഹളയെ കാണുന്നത്. 'ഊഴി വേല ചെയ്യില്ല', 'തോള്‍ സീല ഞങ്ങള്‍ക്ക് അവകാശപ്പെട്ടത്' എന്നതായിരുന്നു സമരത്തിന്‍റെ ആപ്‌തവാക്യം. വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭം വിജയം കണ്ടത് 1859ലാണ്.

ABOUT THE AUTHOR

...view details