കേരളം

kerala

ETV Bharat / state

സ്ത്രീധന പീഡനം തടയാൻ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി - സ്ത്രീധന പീഡനം തടയുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം

അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്‍റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. ഇത്തരം പരാതികളുളളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം.

pinarayi vijayan  aparajitha  aparajitha.pol@kerala.gov.in  സ്ത്രീധന പീഡനം തടയുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം  മുഖ്യമന്ത്രി പിണറായി വിജയൻ
സ്ത്രീധന പീഡനം തടയുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും; മുഖ്യമന്ത്രി

By

Published : Jun 22, 2021, 8:11 PM IST

Updated : Jun 22, 2021, 9:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന പീഡനം തടയുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്‍റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്നതാണ് സംവിധാനം.

ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്‍റര്‍

പരാതി പരിഹരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ

ഓൺലൈൻ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങള്‍ ജനങ്ങളെ ഉല്‍കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്‍റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല.

അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സാമൂഹിക വിപത്താണ്.

കുടുംബത്തിന്‍റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല സ്ത്രീധനം. സ്ത്രീധന നിരോധന നിയമങ്ങളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപരാജിത ഓണ്‍ലൈന്‍

വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. ഇത്തരം പരാതികളുളളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം.

ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ (94 97 99 69 92) ബുധനാഴ്ച നിലവില്‍ വരും. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം.

ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്‍റര്‍

അതേസമയം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചു. 94 97 99 99 55 എന്ന നമ്പറില്‍ ബുധനാഴ്ച മുതല്‍ പരാതികള്‍ അറിയിക്കാം.

ഏത് പ്രായത്തിലുമുളള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്ക് മുന്തിയ പരിഗണന നല്‍കി പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: 'സുരേഷിന്‍റെ കൈവശം ഡീസലുണ്ടായിരുന്നു' ; അര്‍ച്ചനയുടേത് കൊലപാതകമെന്ന് കുടുംബം

Last Updated : Jun 22, 2021, 9:34 PM IST

ABOUT THE AUTHOR

...view details