തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അപ്പോസ്‌തലന്‍മാരെന്ന് പറഞ്ഞ് ചിലര്‍ ഉന്നയിക്കുന്ന വിതണ്ഡവാദങ്ങള്‍, ഇപ്പോള്‍ നിലനില്‍ക്കുന്ന അന്തരീക്ഷം മോശമാക്കുമെന്നതിനാല്‍ വി മുരളീധരന് മറുപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധ വാക്‌സിന്‍ സംസ്ഥാനം പണം കൊടുത്തു വാങ്ങണമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്‌താവന സംബന്ധിച്ചായിരുന്നു പ്രതികരണം. കെ സുരേന്ദ്രനും, വി മുരളീധരനും എന്താണുദ്ദേശിക്കുന്നതെന്ന് ഒരു പിടിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ പരാമർശം : മുരളീധരന് മറുപടിയില്ലെന്ന് പിണറായി വിജയൻ - COVID
സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം കൃത്യമായി ചെയ്യുമെന്ന് മുഖ്യമന്ത്രി.
കൊവിഡ് വാക്‌സിന്‍ പരാമർശം; മുരളീധരന് മറുപടിയില്ലെന്ന് പിണറായി വിജയൻ
ALSO READ:വി മുരളീധരൻ ജനങ്ങളെ പരിഹസിക്കുകയാണെന്ന് എ വിജയരാഘവൻ
ഇത്രയും കാലം കൊവിഡ് പ്രതിസന്ധി നേരിട്ട ശേഷം വീണ്ടും ഒരു ഭാരം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് ഒരു സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുന്നതില്‍ ഒരു തെറ്റും ഇല്ല. ഇതില്‍ രാഷ്ട്രീയവും ഇല്ല. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം സംസ്ഥാനം കൃത്യമായി തന്നെ ചെയ്യും. ഇതില്‍ അൽപം ഉത്തരവാദിത്തബോധത്തോടെ കേന്ദ്രം കാര്യങ്ങള്‍ കാണണമെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.