കേരളം

kerala

ETV Bharat / state

ലൈഫ് പദ്ധതിക്കെതിരെ പ്രതിപക്ഷം നുണപ്രചരണം നടത്തുവെന്ന് മുഖ്യമന്ത്രി

ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വികസനപദ്ധതികൾ ആരുടെയെങ്കിലും ആരോപണം ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി  ലൈഫ് പദ്ധതിക്കെതിരെ പ്രതിപക്ഷം  നുണപ്രചരണം  തിരുവനന്തപുരം  പിണറായി വിജയൻ  വികസനപദ്ധതികൾ ഉപേക്ഷിക്കില്ല  ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടം  വനസമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം  opposition party life mission  Pinarayi vijayan against opposition party  life mission kerala  thiruvananthapuram cm  kerala pinarayi vijayan
ലൈഫ് പദ്ധതിക്കെതിരെ പ്രതിപക്ഷം നുണപ്രചരണം നടത്തുന്നെന്ന് മുഖ്യമന്ത്രി

By

Published : Sep 24, 2020, 1:50 PM IST

Updated : Sep 24, 2020, 1:58 PM IST

തിരുവനന്തപുരം:ലൈഫ് പദ്ധതിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് നുണപ്രചരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെ ഇടിച്ചുതാഴ്ത്താൻ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുകയാണ്. ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വികസനപദ്ധതികൾ ആരുടെയെങ്കിലും ആരോപണം ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വികസനപദ്ധതികൾ ആരോപണം ഭയന്ന് ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് 29 ഭവനസമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിൽ നാലും, എറണാകുളം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ മൂന്നൂ വീതവും മറ്റു ജില്ലകളിൽ ഒന്നും രണ്ടും വീതവും ഭവന സമുച്ചയങ്ങളാണ് നിർമിക്കുക.

Last Updated : Sep 24, 2020, 1:58 PM IST

ABOUT THE AUTHOR

...view details