കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ - kerala state
പ്രത്യേക സാഹചര്യം വരുമെന്ന് കരുതിയാണ് അദ്ദേഹം ഡൽഹിയിലേക്ക് പോയത്. അത് അവസാനിപ്പിച്ച് വരാനാണ് അദ്ദേഹവും അദ്ദേഹത്തിന്‍റെ പാർട്ടിയും തീരുമാനമെടുത്തിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി എത്തുന്നത് സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷ നിരയിൽ കുഞ്ഞാലിക്കുട്ടിയുള്ളത് ഏറെ സഹായകരമായ ഒന്നാണ്. പ്രത്യേക സാഹചര്യം വരുമെന്ന് കരുതിയാണ് അദ്ദേഹം ഡൽഹിയിലേക്ക് പോയത്. അത് അവസാനിപ്പിച്ച് വരാനാണ് അദ്ദേഹവും അദ്ദേഹത്തിന്‍റെ പാർട്ടിയും തീരുമാനമെടുത്തിരിക്കുന്നത് അത് നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.