തിരുവനന്തപുരം: കോണ്‍ഗ്രസിന് വര്‍ഗീയതയോട് സമരസപ്പെടാന്‍ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുതുച്ചരിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇത് ശരിവയക്കുന്നതാണ്. കോണ്‍ഗ്രസ് നേതാക്കളെല്ലാം ബിജെപിയിലേക്ക് കൂട്ടത്തോടെ പോവുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിശ്വാസ്യത എത്രത്തോളമെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ആര്‍എസ്എസിനെ അംഗീകരിക്കാനും ബിജെപിയുടെ കൂടെ പോകാനും മടിയല്ല എന്ന നിലയാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയോട് സമരസപ്പെടാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം
പുതുച്ചരിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇത് ശരിവയക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോണ്‍ഗ്രസിന് വര്‍ഗീയതയോട് സമരസപെടാന്‍ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി
കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വിമര്‍ശിച്ചിട്ടില്ല. യു.ഡി.എഫിന്റെ സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ് വിജയരാഘവൻ പറഞ്ഞത്. മതമൗലികവാദികളോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ കുറിച്ചാണ് വിമര്‍ശനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.