തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ കേരളത്തെക്കുറിച്ചുള്ള പരാമർശം ഒരു ദേശീയ നേതാവിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ ആക്രമിക്കാന്‍ വലിയ താൽപ്പര്യം കാണിക്കുന്ന രാഹുല്‍ഗാന്ധി ബിജെപിയെ വിമര്‍ശിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. ബിജെപിയുടെ കാര്യം വരുമ്പോള്‍ രാഹുല്‍ ഗാന്ധി ഒഴിഞ്ഞു മാറുകയാണ്. ഇത് ആരെ സഹായിക്കാനാണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ദേശീയ നേതാവിന് യോജിച്ചതല്ലെന്ന് പിണറായി - ബിജെപി
എല്‍ഡിഎഫിനെ ആക്രമിക്കാന്‍ വലിയ താൽപ്പര്യം കാണിക്കുന്ന രാഹുല്‍ഗാന്ധി ബിജെപിയെ വിമര്‍ശിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. ഇത് ആരെ സഹായിക്കാനാണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു
രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ദേശീയ നേതാവിന് യോജിച്ചതല്ലെന്ന് പിണറായി
കോണ്‍ഗ്രസ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്ക് രാഹുല്‍ ഗാന്ധി പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കേരളത്തില്‍ ബിജെപിക്ക് പ്രതിരോധം തീര്‍ക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് ഇവിടെ നിലനില്‍ക്കുന്നത്. അത് ദേശീയ നേതാവ് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടക്കേ ഇന്ത്യക്കാരെ അപമാനിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത് മോശമായ നടപടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.