തിരുവനന്തപുരം: കെകെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ സർക്കാരിൻ്റെ പ്രവർത്തനത്തിലുള്ള മതിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മന്ത്രിമാരും മികവുകാട്ടിയവരാണ്. കെകെ ശൈലജയ്ക്ക് മാത്രമായി ഇളവ് നൽകാൻ ആവില്ല. അങ്ങനെ വന്നാൽ ഒട്ടേറെ പേർക്ക് നൽകേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ സർക്കാരിലുള്ള മതിപ്പെന്ന് മുഖ്യമന്ത്രി - pinarayi vijayan cabinet
കെകെ ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സീതാറാം യെച്ചൂരി വിമർശനമുന്നയിച്ചെന്ന വാർത്തയിൽ വസ്തുതയില്ലെന്ന് മുഖ്യമന്ത്രി.
![ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ സർക്കാരിലുള്ള മതിപ്പെന്ന് മുഖ്യമന്ത്രി kk shailaja pinarayi vijayan കെകെ ശൈലജ പിണറായി വിജയൻ cm press meet pinarayi vijayan press meet പിണറായി വിജയൻ മന്ത്രിസഭ pinarayi vijayan cabinet](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11821589-thumbnail-3x2-cm.jpg)
കെകെ ശൈലജ വിഷയം സർക്കാരിൻ്റെ പ്രവർത്തനത്തിനുള്ള മതിപ്പാണെന്ന് പിണറായി വിജയൻ
ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ സർക്കാരിലുള്ള മതിപ്പെന്ന് മുഖ്യമന്ത്രി
Also Read:സത്യപ്രതിജ്ഞ ചടങ്ങിനൊരുങ്ങി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം
മന്ത്രിസഭയിൽ പുതിയ ആളുകൾ വരിക എന്നതാണ് പാർട്ടി എടുത്ത സമീപനം. കെകെ ശൈലജയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശനമുന്നയിച്ചെന്ന വാർത്തയിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.