തിരുവനന്തപുരം: എല്ലാ വാക്‌സിനേഷനും സൗജന്യമായി നല്‍കണമെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കേന്ദ്രം തയ്യാറാകണം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചത് 7338860 ഡോസുകളാണ്. ഉപയോഗിച്ചത് 7426164 ഡോസുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യ വാക്‌സിനേഷന്‍ : കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രി - പിണറായി വിജയന്‍
കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമുക്ക് ലഭിച്ചത് 73,38,860 ഡോസുകളാണ്. ഉപയോഗിച്ചത് 74,26,164 ഡോസുകളും. നഴ്‌സുമാരുടെ മിടുക്കുകൊണ്ടാണ് ഇത്രയും ഡോസുകൾ വിതരണം ചെയ്യാൻ സാധിച്ചതെന്നും മുഖ്യമന്ത്രി.
ഓരോ വാക്‌സിന്‍ വൈലിനകത്തും പത്ത് ഡോസ് കൂടാതെ വേയ്‌സ്റ്റേജ് ഫാക്റ്റര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്‌മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി നല്‍കാന്‍ സാധിച്ചു. അതുകൊണ്ടു മാത്രം 315580 ഡോസ് വാക്‌സിന്‍ കൂടി ഇനിയും ബാക്കിയുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ അതീവ ശ്രദ്ധയോടെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേകിച്ച് നഴ്‌സുമാരുടെ മിടുക്കുകൊണ്ടാണ്. ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.