കേരളം

kerala

ETV Bharat / state

സത്യപ്രതിജ്ഞ സെൻട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ; ആളുകളുടെ എണ്ണം കുറയ്ക്കും - Pinarayi Government swearing ceremony

തിരുവനന്തപുരത്ത് നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവിൽ വരാനിരിക്കെ കൂടുതൽ ആളുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സത്യപ്രതിജ്ഞ തെറ്റായ സന്ദേശം നല്‍കുമെന്നതിനാലാണ് തീരുമാനം.

പിണറായി സത്യപ്രതിജ്ഞ  പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ  പിണറായി മന്ത്രിസഭ വാർത്ത  മന്ത്രിസഭ രൂപീകരണം  പിണറായി സത്യപ്രതിജ്ഞ വാർത്ത  സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ  സെൻട്രൽ സ്റ്റേഡിയത്തിൽ ആളുകളെ കുറക്കുന്നു  സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നു  പിണറായി വാർത്ത  സെൻട്രൽ സ്റ്റേഡിയത്തിലെ ആളുകൾ  സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നവരുടെ എണ്ണം  Pinarayi Government news  Pinarayi government swearing-in ceremony  number of attendees reduced  reduced the number of attendees in central stadium  Pinarayi Government swearing ceremony  Pinarayi swearing-in ceremony
സത്യപ്രതിജ്ഞ സെൻട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ

By

Published : May 16, 2021, 3:32 PM IST

Updated : May 16, 2021, 4:57 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം. നേരത്തെ 750 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനായിരുന്നു തീരുമാനം. ഇതിനായി സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി ഉത്തരവിറക്കാനുമായിരുന്നു തീരുമാനം.

READ MORE: സത്യപ്രതിജ്ഞ ചടങ്ങിന് ആള്‍ക്കൂട്ടമുണ്ടാകില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി

എന്നാൽ കൊവിഡ് രോഗ വ്യാപനം ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരത്ത് നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവില്‍ വരികയാണ്. അതുകൊണ്ട് തന്നെ വലിയ രീതിയില്‍ ആളുകള്‍ ഒത്തു ചേരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. എത്രപേര്‍ പങ്കെടുക്കുമെന്നത് സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകും. നാളത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചടങ്ങ് എങ്ങനെ എന്നത് സംബന്ധിച്ച് വിശദീകരിക്കും.

READ MORE: മന്ത്രിസഭ രൂപീകരണം : അവസാനഘട്ട ഉഭയകക്ഷി ചർച്ചകളിലേക്ക് കടന്ന് ഇടതുമുന്നണി

Last Updated : May 16, 2021, 4:57 PM IST

ABOUT THE AUTHOR

...view details