കേരളം

kerala

ETV Bharat / state

2 മീറ്റര്‍ അകലം പാലിച്ച് ഇരിപ്പിടം, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സത്യപ്രതിജ്ഞ

500 പേര്‍ക്ക് വേദിയില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് ഇരിപ്പിടം ഒരുക്കിയിരുന്നെങ്കിലും 350 പേര്‍ മാത്രമാണ് ചടങ്ങിനെത്തിയതെന്ന് പിആര്‍ഡി.

കൊവിഡ് പ്രോട്ടോക്കോള്‍  സത്യപ്രതിജ്ഞാ ചടങ്ങ്  ഹൈക്കോടതി  പി.ആര്‍.ഡി റിപ്പോർട്ട്  Pinarayi government oath following Covid protocol
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പിണറായി സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞ

By

Published : May 20, 2021, 8:30 PM IST

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രണ്ടാം പിണറായി സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ്. 500 പേര്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ രണ്ട് മീറ്റര്‍ അകലം വിട്ട് ഇരിപ്പിടം ഒരുക്കിയത്. എന്നാല്‍ 350 പേര്‍ മാത്രമാണ് ചടങ്ങിനെത്തിയതെന്നാണ് ചടങ്ങ് സംഘടിപ്പിച്ച പിആര്‍ഡിയുടെ വിശദീകരണം. ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന അറിയിപ്പും ഇടക്കിടെ ഉണ്ടായി.

Read more: പുതിയ മന്ത്രിമാർക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് അനുവദിച്ച് ഉത്തരവ്‌

സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലീസും ജാഗരൂകരായി നിലയുറപ്പിച്ചു. സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍ക്കൊപ്പം ഒന്നോ രണ്ടോ പേര്‍ മാത്രമാണ് എത്തിയത്. ഇതും ചടങ്ങില്‍ ആള്‍ക്കൂട്ടം കുറയാനിടയായി. ഫോട്ടോഗ്രാഫര്‍മാര്‍, ക്യാമറാമാന്‍മാര്‍ എന്നിവരെ ഒഴിവാക്കി ദൃശ്യങ്ങള്‍ ലൈവായി പിആര്‍ഡി നല്‍കിയതും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആള്‍ക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി.

ABOUT THE AUTHOR

...view details