കേരളം

kerala

ETV Bharat / state

സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം: ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ 51 ഗ്രാമീണ റോഡുകൾ, ചെലവ് 225 കോടി

പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, ദേശീയപാത വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് റോഡിന്‍റെ പണികള്‍ പൂര്‍ത്തീകരിച്ചത്.

second pinarayi government anniversary  rural roads at BM and BC standard  രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികം  ഗ്രാമീണ റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരം  പൊതുമരാമത്ത് വകുപ്പ്
pinarayi government anniversary 51 rural roads at BM & BC standard

By

Published : Apr 1, 2022, 7:19 PM IST

തിരുവനന്തപുരം: നിത്യദാന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താനാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി വിഹിതം ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയതും വായ്‌പ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളിയതുമെല്ലാം ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തിന് വരുത്തിയിട്ടുള്ളത്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത്തരം സാമ്പത്തിക പരാധീനതകളൊന്നും തടസമാകരുതെന്ന നിലപാടാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചു വന്നത്.

ഇതിനായി ബജറ്റിനു പുറത്ത് പ്രത്യേക കടമെടുപ്പിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ഥാപനമാണ് കേരള ഇന്‍ഫ്രാസ്ട്രക്‌ചർ ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി). ഏകദേശം 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കിഫ്ബി വഴി നടന്നു വരുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികം ഏപ്രില്‍ 3ന് ആരംഭിക്കുന്നതിനു മുന്നോടിയായി ഒന്നാം വാര്‍ഷികത്തിന്‍റെ അവസാന 100 ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

ഇതിന്‍റെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കിഫ്ബി വഴി 51 റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാക്കി. 14 ജില്ലകളിലെ 52 നിയോജക മണ്ഡലങ്ങളിലെ ഗ്രാമീണ മേഖലകളെ കൂടി ബന്ധിപ്പിക്കുന്ന റോഡുകളാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, ദേശീയപാത വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഈ പണികള്‍ പൂര്‍ത്തീകരിച്ചത്.

കാലാവസ്ഥ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലമായതിനാലാണ് ഗ്രാമീണ മേഖലയിലൂടെ കടന്നു പോകുന്ന റോഡുകളായിട്ടും ഈ റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാക്കിയതെന്നാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം. റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഈ സര്‍ക്കാരിന്‍റെ കാലത്ത് 15,000 കിലോമീറ്റര്‍ റോഡു കൂടി ബി.എം.സി നിലവാരത്തിലേക്കുയര്‍ത്തും.

ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം 1,410 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് മാറ്റുകയും 2,546 കിലോമീറ്റര്‍ റോഡിനെ ബി.എം.സി നിലവാരത്തിലേക്ക് മാറ്റുകയും ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയുമാണ്. കിഫ്ബി വഴി ഏറ്റവുമധികം പണം ചെലവഴിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. 22,812.48 കോടി രൂപയുടെ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തൃശൂര്‍-വാടാനപ്പള്ളി റോഡ്, കുണ്ടന്നൂര്‍ ജങ്ഷന്‍-ചിറ്റണ്ട-തലശേരി റോഡ്, വയനാട് ജില്ലയിലെ ബത്തേരി-നൂല്‍പ്പുഴ റോഡ്, കരിങ്കുറ്റി-പാലൂക്കര-മണിയങ്കോട്-കല്‍പ്പറ്റ റോഡ്, ചെമ്പല്ലിക്കുണ്ട്-മൂലക്കീല്‍കടവ് റോഡ്, കാസര്‍കോട് ജില്ലയിലെ ഉമ്പത്തോടി-ഇച്ചിലമ്പാടി-നായ്‌കാപ്പ് റോഡ്, എരുമക്കളം-താനിയാടി റോഡ്, കണ്ടര്‍കുഴി-മൂന്നാംകടവ് റോഡ്, തൃക്കരിപ്പൂര്‍-വെള്ളാപ്പ്-ആയിറ്റി റോഡ് എന്നിവയാണ് ബി.എം ആന്‍ഡ് ബി.സി നിവാരത്തിലാക്കിയ പുതിയ റോഡുകള്‍.

Also Read: പുതുചരിത്രം; കാസര്‍കോട് കെൽ ഇ.എം.എൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details