തിരുവനന്തപുരം:രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്‍പേ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്തു എന്ന് മുഖ്യമന്ത്രി. ഇപ്പോള്‍ പ്രചരണം നയിക്കുന്നത് കസ്റ്റംസാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ആക്രമണോത്സുകത കൂടി. കേസില്‍ കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മിഷണര്‍ മന്ത്രിസഭയെ അപകീര്‍ത്തിപ്പെടുത്തി. ആദ്യം മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടു. ബി.ജെ.പി-കോണ്‍ഗ്രസ് കേരളതല സഖ്യം സ്വര്‍ണക്കടത്ത് ആഘോഷിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി - Pinarai Vijayan against central agencies
ബി.ജെ.പി-കോണ്‍ഗ്രസ് കേരളതല സഖ്യം സ്വര്‍ണക്കടത്ത് ആഘോഷിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി
കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി
കേന്ദ്രമന്ത്രി വി. മുരളീധരനെതിരെയും വിമര്‍ശനം ഉയര്‍ന്നു. മുരളീധരന്‍ കേന്ദ്ര മന്ത്രിയായ ശേഷം എത്ര സ്വര്‍ണം കടത്തിയെന്നത് സംബന്ധിച്ച് കണക്കുണ്ടോ. നയതന്ത്ര ബാഗേജ് വഴിയല്ല സ്വര്‍ണം കടത്തിയത് എന്ന മുരളീധരന്‍റെ നിലപാട് സംശയകരമാണ്. കണ്ണടച്ച് പാലുകുടിക്കാമെന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ. കോണ്‍ഗ്രസും ബി.ജെ.പിയും വിചാരിച്ചാല്‍ തകര്‍ത്തു കളയാവുന്ന ഒന്നും എല്‍.ഡി.എഫ് ഉണ്ടാക്കിയിട്ടില്ല. വിവാദങ്ങള്‍ വിവാദത്തിന്‍റെ വഴിക്ക് പോകും. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും പിണറായി പറഞ്ഞു.
Last Updated : Mar 6, 2021, 7:36 PM IST