തിരുവനന്തപുരം:ശബരിമല ദർശനത്തിന് കൂടുതൽ തീർത്ഥാടകരെ അനുവദിച്ച സാഹചര്യത്തില്‍ ഓൺലൈൻ ബുക്കിങ് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ ദിവസമാണ് തീർത്ഥാടകരുടെ എണ്ണം 2000 ആയി ഉയർത്തിയത് . ശനി, ഞായർ ദിവസങ്ങളിൽ 3000 തീർത്ഥാടർക്ക് പ്രവേശനാനുമതിയുണ്ട്. നേരത്തെ ഇത് യഥാക്രമം 1000വും 2000വും ആയിരുന്നു.
ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് കടകംപള്ളി
തീർത്ഥാടകരുടെ എണ്ണം 2000 ആയി ഉയർത്തി. ശനി, ഞായർ ദിവസങ്ങളിൽ 3000 തീർത്ഥാടർക്ക് പ്രവേശനാനുമതിയുണ്ട്.
കടകംപള്ളി
പൂർണമായും ഓൺലൈൻ സംവിധാനം വഴിയാണ് ബുക്കിങ്ങ്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് തീർഥാടനം. എല്ലാ തീർത്ഥാടകരും നിലയ്‌ക്കലിൽ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനുള്ള സൗകര്യങ്ങൾ നിലയ്‌ക്കലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള യാത്രയിലുടനീളം സർക്കാർ അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യ ഏജൻസിയുടെ അംഗീകൃത കൊവിഡ് കിയോസ്കുകളിൽ പരിശോധന നടത്താവുന്നതാണ്.