സ്‌കൂൾ വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കായികാധ്യാപകൻ അറസ്റ്റിൽ - physical education teacher arrested news
കുളത്തൂർ മൺവിള സുബ്രഹ്മണ്യ നഗർ പി.ജി. കോട്ടേജിൽ പോൾ ജോർജാണ് പിടിയിലായത്.
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കായികാധ്യാപകൻ അറസ്റ്റിൽ. കുളത്തൂർ മൺവിള സുബ്രഹ്മണ്യ നഗർ പി.ജി. കോട്ടേജിൽ പോൾ ജോർജ് (69) ആണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്. നീന്തൽ പരിശീലകനായ പോൾ ജോർജ് പരിശീലനത്തിന് എത്തിയിരുന്ന വിദ്യാർഥികളെയാണ് പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ വിദ്യാർഥികൾ മറ്റ് അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ കേസെടുത്തു. കഴക്കൂട്ടം പൊലീസ് ഇൻസ്പെക്‌ടർ ജെ.എസ്.പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.