തിരുവനന്തപുരം : സി.കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്‌ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു ഫോണ്‍ സംഭാഷണം പുറത്തുവിടുമ്പോള്‍ അതിന്‍റെ മുഴുവന്‍ വിശദാംശങ്ങളും വെളിപ്പെടുത്തണം. അതാണ് മാന്യതയെന്നും സുരേന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കട്ടെ. കൊടകര കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. നിയമവിരുദ്ധമായി ബിജെപിയെ അപമാനിക്കാനാണ് നീക്കമെങ്കില്‍ സഹകരിക്കില്ല. ഒരു കേസ് കൊണ്ടും ബിജെപിയെ ഒന്നും ചെയ്യാനാകില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.