തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നത് എളുപ്പമാക്കാനാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബല്‍റാം കുമാർ ഉപാധ്യായ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരോട് സംസാരിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നത്. അതിനാൽ തന്നെ ഇതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ ഒന്നുമില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.
ഫോൺ കോൾ വിവരങ്ങൾ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനെന്ന് സിറ്റി പൊലീസ് കമ്മിഷണർ - thiruvananthapuram
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരോട് സംസാരിക്കാൻ ബുദ്ധിമുട്ടായതിനാൽ, ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ച് സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ
ജില്ലയിൽ മത്സ്യ ബന്ധനത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് ഇന്നത്തെ സാഹചര്യം കൂടി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. നിലവിൽ 600 ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്. നിയന്ത്രിത അളവിൽ കൂടുതൽ ബോട്ടുകൾ കടലിൽ പോയാൽ സ്ഥിതി ഗുരുതരമാകുമെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.
Last Updated : Aug 12, 2020, 12:35 PM IST