തിരുവനന്തപുരം : സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സൂചന പണിമുടക്ക് ആരംഭിച്ചു. തിങ്കളാഴ്‌ച രാവിലെ 8 മണിക്കാണ് സമരം ആരംഭിച്ചത്. 12 മണിക്കൂറാണ് പണിമുടക്ക്. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടിയാണ് സമരം.
അടിയന്തര ശസ്ത്രക്രിയകളും കൊവിഡ് ചികിത്സയും ഒഴികെയുള്ള ഡ്യൂട്ടികൾ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമുള്ള പരാതിയും ഡോക്ടർമാർക്കുണ്ട്.