തിരുവനന്തപുരം:സംസ്ഥാനത്ത് പി.ജി ഡോക്‌ടർമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം. കൊവിഡ് ഒഴികെ എല്ലാ ചികിത്സാവിഭാഗങ്ങളും ബഹിഷ്‌കരിച്ചാണ് പി.ജി ഡോക്‌ടർമാർ സമരം ചെയ്യുന്നത്.
പി.ജി ഡോക്‌ടർമാരുടെ സമരം രണ്ടാം ദിനത്തില്‍; ചികിത്സയെ സാരമായി ബാധിച്ചു - കേരളം ഇന്നത്തെ വാര്‍ത്ത
സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് പി.ജി ഡോക്‌ടർമാര്‍ രണ്ടാം ദിനവും സമരം തുടരുന്നത്.
ALSO READ:'സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം' ; ചാൻസലർ സ്ഥാനം ഒഴിയാമെന്ന് സർക്കാരിനോട് ഗവർണർ
അതേസമയം, സമരം മെഡിക്കൽ കോളജ് ആശുപത്രികളിലെ വിവിധ ചികിത്സാവിഭാഗങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു തുടങ്ങിയതായാണ് വിവരം. ജോലി ഭാരം കുറയ്ക്കാൻ 373 നോൺ അക്കാദമിക് ജൂനിയർ റസിഡൻ്റ് ഡോക്‌ടർമാരെ നിയമിച്ചതായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്‌ടർമാരുടെ സമരം. അതേസമയം, ഇവരെ നിയമിക്കാനുള്ള അഭിമുഖം തിങ്കളാഴ്ച നടക്കുമെന്ന് സർക്കാർ വ്യക്തമാക്കി.