തിരുവനന്തപുരം: ദേശീയ - സംസ്ഥാന നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പിഎഫ്‌ഐ നോതാക്കളുടെ അറസ്റ്റ് ഭീകരതയുടെ ഉദാഹരണമാണെന്ന് ആരോപിച്ചാണ് സംസ്ഥാന കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്.
അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. കാട്ടാക്കടയില്‍ രാവിലെ ആറരയോടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. മറ്റുള്ളയിടങ്ങളില്‍ സാധാരണ പോലെ സര്‍വീസ് നടത്തുന്നുണ്ട്. ആശുപത്രി, വിമാനത്താവളങ്ങള്‍. റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും.
കേരള, കണ്ണൂര്‍, കാലിക്കറ്റ്, എം.ജി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഇന്ന് നടക്കാനിരുന്ന പത്താം ക്ലാസ് തുല്യത പരീക്ഷ നാളത്തേക്ക് (സെപ്‌റ്റംബര്‍ 24) മാറ്റി. പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമില്ല. പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റിയിട്ടില്ല.