കേരളം

kerala

ETV Bharat / state

അധ്യാപികയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വിനോയ് ചന്ദ്രന് സസ്‌പെൻഷൻ - പിഎഫ് ഉദ്യോഗസ്ഥൻ വിനോയ് ചന്ദ്രൻ അറസ്റ്റ്

കാസർകോട് ജില്ല വിദ്യാഭ്യാസ ഓഫിസിൽ ജൂനിയർ സൂപ്രണ്ടായ ആർ. വിനോയ് ചന്ദ്രൻ ഗെയിൻ പിഎഫിന്‍റെ (GAINPF) സംസ്ഥാന നോഡൽ ഓഫിസർ ആണ്

pf officer vinoy chandran suspension  forcing teacher to have sex Vinoy Chandran arrest  അധ്യാപികയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു  പിഎഫ് ഉദ്യോഗസ്ഥൻ വിനോയ് ചന്ദ്രൻ അറസ്റ്റ്  വിനോയ് ചന്ദ്രൻ സസ്‌പെൻഷൻ
അധ്യാപികയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വിനോയ് ചന്ദ്രന് സസ്‌പെൻഷൻ

By

Published : Mar 14, 2022, 9:30 PM IST

തിരുവനന്തപുരം : അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച് വിജിലൻസ് പിടിയിലായ ആർ. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ്‌ ചെയ്‌തു. കാസർകോട് ജില്ല വിദ്യാഭ്യാസ ഓഫിസിൽ ജൂനിയർ സൂപ്രണ്ടായ ആർ. വിനോയ് ചന്ദ്രൻ ഗെയിൻ പിഎഫിന്‍റെ (GAINPF) സംസ്ഥാന നോഡൽ ഓഫിസർ ആണ്.

സർക്കാർ സേവനം ലഭ്യമാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയതായും അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെൻഷൻ.

Also Read: വായ്‌പ പാസാക്കാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു ; പി.എഫ് ഉദ്യോഗസ്ഥൻ പിടിയില്‍

വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അച്ചടക്ക നടപടിയുമുണ്ടാകും. പി.എഫ് തുക പാസാക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടണമെന്നാണ് അധ്യാപികയോട് വിനോയ് ചന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇതിനായി അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് വിനോയ് ചന്ദ്രനെ കിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി വിനോദ് കുമാര്‍ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details