തിരുവനന്തപുരം: ഇന്ധന വില ഉയർന്നിട്ടും നികുതി പിൻവലിക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്. ഇന്ധന നികുതി ഇനത്തിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന തുക ഉപഭോക്തക്കൾക്ക് നൽകിയായിരുന്നു പ്രതിഷേധം.
ഇന്ധന നികുതി പിൻവലിക്കാൻ തയാറാകാത്ത സർക്കാർ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം സ്റ്റാച്യൂ ജങ്ഷനിലെ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ എല്ലാവർക്കും പെട്രോൾ അടിച്ച തുകയുടെ 30 ശതമാനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകി
ഇന്ധന നികുതി പിൻവലിക്കാൻ തയാറാകാത്ത സർക്കാർ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം സ്റ്റാച്യൂ ജങ്ഷനിലെ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ എല്ലാവർക്കും പെട്രോൾ അടിച്ച തുകയുടെ 30 ശതമാനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകി. സംസ്ഥാന സർക്കാർ പെട്രോളിനും ഡീസലിനും മുകളിൽ ചുമത്തിയ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
Last Updated : Dec 12, 2020, 9:22 PM IST