തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലയില്‍ കേരളത്തെക്കാള്‍ ലാഭം തമിഴ് നാട്ടില്‍. തമിഴ്‌നാട് സര്‍ക്കാര്‍ നികുതിയില്‍ ഇളവ് വരുത്തിയതോടെ മൂന്ന് രൂപയോളമാണ് ഇന്ധന വിലയില്‍ വാഹന ഉടമകള്‍ക്ക് ലാഭം കിട്ടുന്നത്. കേരളത്തില്‍ പെട്രോളിന് 106 രൂപയും ഡീസലിന് 100 രൂപയും കടന്നപ്പോള്‍ തമിഴ്‌നാട്ടില്‍ പെട്രോളിന് 102.80 രൂപയും ഡീസലിന് 98.53 രൂപയുമാണ്.
നികുതിയില്‍ ഇളവില്ല; മലയാളി ഇന്ധനം വാങ്ങാന്‍ തമിഴ്‌നാട്ടിലേക്ക് ഇതോടെ സംസ്ഥാന അതിര്‍ത്തിയിലെ വാഹന ഉടമകള്‍ ഏറെയും ആശ്രയിക്കുന്നത് ഇപ്പോള്‍ അയല്‍ സംസ്ഥാനത്തെയാണ്. സംസ്ഥാനത്തെ നിലവിലെ ഇന്ധന വിലയില്‍ ഓട്ടോ-ടാക്‌സികള്‍ നിരത്തില്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു.
Also Read: ഡീസല്‍ വില നൂറ് കടന്നു ; നട്ടംതിരിഞ്ഞ് ഓട്ടോ ടാക്‌സി തൊഴിലാളികള്‍
ഓട്ടോറിക്ഷയ്‌ക്ക് കിലോമീറ്ററിന് 12 രൂപയും ടാക്‌സിക്ക് 25 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. എന്നാല്‍ ഇന്ധന വില ദിനം പ്രതി ഉയരുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചാല്‍ സവാരിക്ക് ആളെ കിട്ടില്ലെന്നും ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് ഇരട്ടിപ്രഹരമാണ് ദിനം പ്രതി വര്‍ധിക്കുന്ന ഇന്ധന വില.
Also Read: ഇന്ധനവില വീണ്ടും കൂട്ടി ; കേരളത്തിൽ സെഞ്ച്വറിയടിച്ച് ഡീസൽ വില