കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു - കേരളത്തിലെ പെട്രോള്‍ ഡീസല്‍ വില

ഏപ്രില്‍ ആറിനാണ് അവസാനമായി എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിച്ചത്.

petrol disel price  reason for petrol diesel price  petrol price in kerala  കേരളത്തിലെ പെട്രോള്‍ ഡീസല്‍ വില  ഇന്ധന വില വര്‍ധനവിന്‍റെ കാരണങ്ങള്‍
സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു

By

Published : Apr 15, 2022, 9:40 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോൾ -ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. 117.19 രൂപയാണ് പെട്രോൾ വില. ഡീസൽ വില 103.95 ആണ്. ഏപ്രിൽ ആറിനാണ് ഒടുവിൽ വില കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബറില്‍ നിര്‍ത്തിവച്ച ഇന്ധനവില വര്‍ധന, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാര്‍ച്ച് 22 മുതലാണ് പൊതുമേഖല എണ്ണ കമ്പനികള്‍ വീണ്ടും പുനഃരാരംഭിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പതിനാല് തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ധിച്ചിരുന്നു. ഇന്ധന വില ഉയര്‍ന്നതിനെ തുടര്‍ന്ന് മറ്റ് ഉപഭോക്‌തൃ വസ്‌തുക്കളുടെയും വില ഉയര്‍ന്ന് നില്‍ക്കുകയാണ്. വിലക്കയറ്റത്തിനെതിരെ 'മെഹങ്കായി മുക്ത് ഭാരത് അഭിയാൻ' എന്ന പേരില്‍ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.

ALSO READ:ഇന്ധനവില കുതിക്കുന്നു; 16 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും 10 രൂപ വര്‍ധിച്ചു

ABOUT THE AUTHOR

...view details