തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ ഇന്നലെ 92.79രൂപയായിരുന്ന പെട്രോൾ വില 28 പൈസ കൂടി 93.07 രൂപയായി. 87.8 രൂപയായിരുന്ന ഡീസൽ വില 32 പൈസ കൂടി 88.12രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 94.85 രൂപയും ഡീസലിന് 89.79 രൂപയുമാണ് ഇന്നത്തെ വില.
കുത്തനെ കൂടി ഇന്ധനവില: പെട്രോള്‍ വില 94.85 രൂപയിലെത്തി - കുത്തനെ കൂടി ഇന്ധനവില
പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂടിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് പത്താം തവണയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്
Also Read:റെംഡിസിവിറിന്‍റെ നേരിട്ടുള്ള വിൽപ്പന തടഞ്ഞ് തമിഴ്നാട്
രണ്ടാഴ്ചയ്ക്കിടെ ഇത് പത്താം തവണയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ ആരംഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 രൂപയുടെ വര്‍ദ്ധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.