തിരുവനന്തപുരം: കവടിയാറിൽ വ്യവസായിയുടെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം. പ്രവീൺ ചന്ദ്രൻ എന്ന വ്യവസായിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്‌ച പുലർച്ചെ നാലരയോടെയാണ് സംഭവം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രതിയെ കണ്ടെത്താനായില്ല.
പെട്രോൾ നിറച്ച കുപ്പിക്ക് ചുറ്റും നാടൻ പടക്കങ്ങൾ വച്ചുകെട്ടി പ്രവീൺ ചന്ദ്രന്‍റെ വീട്ടിലെ കാർ പോർച്ചിന് നേരെ എറിയുകയായിരുന്നു. സ്ഫോടന ശബ്‌ദം കേട്ടെത്തിയ പ്രവീൺ ചന്ദ്രനാണ് തീയണച്ചത്. സംഭവത്തിൽ പേരൂർക്കട പൊലിസിന് പ്രവീൺ പരാതി നൽകിയിട്ടുണ്ട്.