തിരുവനന്തപുരം:കഞ്ചാവ് മാഫിയ സംഘം നെയ്യാർഡാം പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി കാട്ടാക്കട സ്വദേശി ഹരികൃഷ്ണനടക്കം 11 പേര്‍ പിടിയില്‍. കോട്ടൂരിലെ ബദറുദ്ദീന്‍റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ സമയത്താണ് പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പൊലീസിനെതിരായ ആക്രമണം: കഞ്ചാവ് മാഫിയ സംഘത്തിലെ മുഖ്യപ്രതി അടക്കം 11 പേര്‍ പിടിയില്‍ - കേരള പോലീസ്
വീട് ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്യാനെത്തിയപ്പോള്‍ കഞ്ചാവ് മാഫിയ സംഘാംഗങ്ങള്‍ പൊലീസിനു നോരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഈ കേസിലെ പ്രതികളാണ് പിടിയിലായത്.
പൊലീസിനെതിരായ ആക്രമണം: കഞ്ചാവ് മാഫിയ സംഘത്തിലെ മുഖ്യപ്രതി അടക്കം 11 പേര്‍ പിടിയില്‍
നേരത്തേ പിടിയിലായ അമനെ ശനിയാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോട്ടൂർ ആദിവാസിമേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. സംഭവത്തിൽ സി.പി.ഒ ടിനോ ജോസഫിന് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. കസ്റ്റഡിയിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
ALSO READ:മാതാവിനെ മര്‍ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ യുവാവ് ചവിട്ടിക്കൊന്നു; പ്രതി പിടിയില്‍