പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധന - kerala news
ഈ മാസം നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് കൂടിയത്.
![പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധന പെട്രോൾ ഡീസൽ വിലയിൽ വർധനവ് Petrol and diesel prices rise again തിരുവനന്തപുരം വാർത്ത Thiruvananthapuram news kerala news കേരള വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10294653-thumbnail-3x2-oo.jpg)
പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധന
തിരുവനന്തപുരം:പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്. സംസ്ഥാനത്ത് ഡീസൽ വില സർവ്വകാല റെക്കോർഡിലെത്തി. ഈ മാസം നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 25 പൈസയും ഡീസലിനു 26 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില 87 കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 87.28 ഉം ഡീസൽ വില 81.31 ഉം ആണ്.