തിരുവനന്തപുരം :ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് പൊതുജനം. നികുതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ കുറവ് ആശ്വാസകരമല്ലെന്നും സാധാരണക്കാർ പ്രതികരിക്കുന്നു.
സംസ്ഥാന സർക്കാർ അധിക നികുതി കുറക്കണം, ജനം പ്രതികരിക്കുന്നു - ഇന്ധന വിലക്കയറ്റം
80 രൂപയിലേക്കെങ്കിലും ഇന്ധനവില എത്തിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് സാധാരണക്കാരായ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ധന വിലകുറച്ചത് ആശ്വാസകരമല്ല, 80 രൂപയിലേക്കെത്തിക്കണമെന്ന് ജനങ്ങൾ
60 രൂപ വിലയുണ്ടായിരുന്നിടത്തു നിന്നാണ് കേന്ദ്ര സർക്കാർ നികുതി വർധിപ്പിച്ച് 110 ലേക്ക് എത്തിച്ചത്. 80 രൂപയിലേക്കെങ്കിലും ഇന്ധനവില എത്തിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് സാധാരണക്കാരായ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ അധികനികുതി വേണ്ടെന്നു വെയ്ക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
ALSO READ :കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി