തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു. തെരഞ്ഞെടുപ്പുകാലത്ത് നിർത്തിവച്ചിരുന്ന ഇന്ധന വില മെയ് നാലിന് ശേഷം ഏഴാം തവണയാണ് കൂടുന്നത്. കൊച്ചിയിൽ പെട്രോൾ വില 92.30 ഉം കൊല്ലത്ത് 93.58 ഉം ആണ്.
പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു - delhi petrol news
തെരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ തുടർച്ചയായ ഏഴാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്.
പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു
READ MORE: 100 തൊട്ട് ഇന്ധന വില
ഡൽഹിയിൽ പെട്രോളിന് 92.05 രൂപയും ഡീസലിന് 82.61 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 98.36 രൂപയും കൊൽക്കത്തയിൽ 92.16 രൂപയും ചെന്നൈയിൽ 93.84 രൂപയും നോയിഡയിൽ 90.04 രൂപയുമാണ് വില. മുംബൈയിൽ ഡീസൽ വില 90 രൂപയോട് അടുത്തു. 89.75 രൂപയാണ് മുംബൈയിലെ ഡീസൽ വില. കൊൽക്കത്തയിൽ 85.45 രൂപയും ചെന്നൈയിൽ 87.49 രൂപയും നോയിഡയിൽ 83.07 രൂപയുമാണ് ഡീസൽ വില.