തിരുവനന്തപുരം:നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സി.ജി.എം കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായ കേസ് രണ്ട് തവണയും വിധി പറയാതെ മാറ്റിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ നൽകിയ തടസ ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.
നിയമസഭയിലെ കൈയാങ്കളി കേസ്; സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും - Petition
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായ കേസ് രണ്ട് തവണയും വിധി പറയാതെ മാറ്റിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ നൽകിയ തടസ ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.
നിയമസഭയിലെ കൈയ്യാങ്കളി കേസ്; സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും
മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിച്ച സമയത്ത് നിയമസഭയിൽ പ്രതിഷേധിച്ച നിലവിലെ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി ജലീൽ എന്നിവരടക്കം ആറു പേരാണ് കേസിലെ പ്രതികൾ.