തിരുവനന്തപുരം:ഐ.എസ്.ആർ.ഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചതെന്ന ഹർജിയിൽ ജൂലൈ 27ന് ചൊവ്വാഴ്ച കോടതി വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി വിജയനാണ് ഹര്‍ജി നല്‍കിയത്.
കോടികളുടെ ഭൂമിയിടപാട് രേഖ ഹാജരാക്കി
ഭൂമി ഇടപാടുകൾ കൂടാതെ നമ്പി നാരായണന്‍റെ ഫോൺ രേഖകൾ, സ്വയം വിരമിക്കൽ രേഖകൾ തുടങ്ങിയവയും അന്വേഷണ പരിധിയിൽ വരണം എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പവർ ഓഫ് അറ്റോർണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി ചില ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയതിന്‍റെ രേഖകകളും, ഭൂമിയുടെ ബാധ്യത സർട്ടിഫിക്കറ്റുകളും വിജയൻ സമർപ്പിച്ച ഹർജിയിൽ ഹാജരാക്കി.