വെങ്ങാനൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു - person hacked in Vengaanoor
നിരവധി ക്രിമിനൽ കേസികളിലും കഞ്ചാവ് കേസിലും പ്രതിയായ സത്യനെന്ന ആളിനാണ് വെട്ടേറ്റത്
തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനടയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ചെമ്പൂര് സത്യൻ എന്നു വിളിക്കുന്ന സത്യനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കൈക്കും തലയ്ക്കുമാണ് പരിക്കേറ്റത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് കേസിലും പ്രതിയാണ് വെട്ടേറ്റ സത്യനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ഇഷാദ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.