തിരുവനന്തപുരം :വിവാഹത്തിന് മുന്‍പ് ജനിച്ച കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ദത്ത് നല്‍കിയത് ആര്‍ക്കെന്നറിയാനാണ് ശ്രമം. വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമസമിതിയെ സമീപിച്ചു.
കവടിയാര്‍ സ്വദേശി ബി. അജിത്ത്‌കുമാറുമായുള്ള ബന്ധത്തില്‍ പേരൂര്‍ക്കട സ്വദേശിനി അനുപമ ഗര്‍ഭം ധരിച്ചത് എട്ടുമാസം കഴിഞ്ഞാണ് യുവതിയുടെ വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താനുള്ള ശ്രമം നടന്നു. ഇത് പരാജയപ്പെടുകയും തുടര്‍ന്ന് കുഞ്ഞ് ജനിയ്‌ക്കുകയും ചെയ്‌തു.
ALSO READ:'മോന്‍സണ്‍ ഒളിക്യാമറ വച്ചു, തന്‍റെ ദൃശ്യങ്ങളും പകര്‍ത്തി'; പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി
ശേഷം, കുഞ്ഞിനെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ദത്തുനല്‍കുകയായിരുന്നു. പ്രസവിച്ച മൂന്നാം ദിവസമാണ് നവജാത ശിശുവിനെ തന്നില്‍ നിന്ന് തട്ടിയെടുത്തതെന്ന് യുവതി ആരോപിക്കുന്നു. പരാതിക്കാരിയുടെ കുഞ്ഞിനെ ലഭിച്ചോ, കുഞ്ഞിനെ ദത്തുനല്‍കിയോ തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പൊലീസ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. അതേസമയം, വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.
ദത്തെടുക്കല്‍ വിവരങ്ങള്‍ അറിയാന്‍ സി.ഡബ്‌ള്യു.സിയെ സമീപിക്കാനാണ് നിര്‍ദേശം. സി.ഡബ്‌ള്യു.സിയ്ക്കും സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സസ് ഏജന്‍സിയ്ക്കും കത്തുനല്‍കും. അനുപമ പ്രസവിച്ച ആശുപത്രിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. പഞ്ചായത്തില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുമുണ്ട്. സി.പി.എം നേതാവ് ജയചന്ദ്രന്‍റെ മകളാണ് അനുപമ.