കേരളം

kerala

ETV Bharat / state

പേരൂര്‍ക്കട കൊലപാതകക്കേസ് : പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, നാട്ടുകാരുടെ കൈയേറ്റ ശ്രമം - ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകം

തെളിവെടുപ്പിനിടെ പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ച് നാട്ടുകാര്‍ രാജേന്ദ്രനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു

Peroorkada murder case  Peroorkada murder case Evidence collection  പേരൂര്‍ക്കട കെലപാതകക്കേസ്  ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകം  വിനീതയുടെ കൊലപാതകം
പേരൂര്‍ക്കട കൊലപാതകക്കേസ്; പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു, നാട്ടുകാരുടെ കയ്യേറ്റ ശ്രമം

By

Published : Feb 14, 2022, 3:30 PM IST

Updated : Feb 14, 2022, 7:06 PM IST

തിരുവനന്തപുരം : അമ്പലമുക്ക് ചെടിക്കട ജീവനക്കാരി വിനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രനെ സംഭവം നടന്ന ചെടിക്കടയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ ശേഷം പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് പൊലീസ് കണ്ടെത്തി.

പേരൂര്‍ക്കട കൊലപാതകക്കേസ് : പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, നാട്ടുകാരുടെ കൈയേറ്റ ശ്രമം

മുട്ടട ആലപ്പുറം കുളത്തിലാണ് ഷര്‍ട്ട് ഉപേക്ഷിച്ചത്. സംഭവ ദിവസം പ്രതി ഓട്ടോറിക്ഷയില്‍ കയറി ആലപ്പുറം കുളത്തിന് സമീപമിറങ്ങിയ ശേഷം കൊലപ്പെടുത്താനുപയോഗിച്ച കത്തിയും കൃത്യം നടത്തുമ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കുളത്തില്‍ ഉപേക്ഷിച്ചിരുന്നു. പൊലീസ് കണ്ടെത്തിയ വസ്‌ത്രം തന്‍റേത് തന്നെയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

Also Read: അമ്പലമുക്ക് കൊലപാതകം: പ്രതിയുമായി കന്യാകുമാരിയിൽ തെളിവെടുപ്പ്, തൊണ്ടി മുതൽ കണ്ടെത്തി

കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തിയ സ്ഥലവും കൊലപ്പെടുത്തിയ രീതിയും രാജേന്ദ്രന്‍ പൊലീസിനോട് വിവരിച്ചു. തെളിവെടുപ്പിനിടെ പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ച് നാട്ടുകാര്‍ രാജേന്ദ്രനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒപ്പം തെറിവിളിയും ഉണ്ടായി. എന്നാല്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കി രാജേന്ദ്രനെ രക്ഷപ്പെടുത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

അതിനുശേഷമാണ് പ്രതിയുമായി പൊലീസ് സംഘം മുട്ടട ആലപ്പുറം കുളത്തിലേക്ക് പോയത്. ഫയര്‍ ഫോഴ്‌സിന്‍റെ സ്‌കൂബാ ഡൈവിംഗ് വിദഗ്‌ധരെത്തിയാണ് പ്രതിയുടെ ഷര്‍ട്ട് മുങ്ങിയെടുത്തത്. കുളത്തില്‍ നിന്ന് കത്തി കണ്ടെത്താനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചു. തെളിവെടുപ്പിനായി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു കൊടുത്തു.

പേരൂര്‍ക്കട എസ്.എച്ച്.ഒ സജികുമാറിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി ആറ് ഞായറാഴ്ച രാവിലെ 11.30 നാണ് അമ്പലമുക്ക് ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശിനിയായ വിനീതയെ തമിഴ്‌നാട് കാവല്‍ക്കിണര്‍ സ്വദേശി രാജേന്ദ്രന്‍ ചെടിക്കടയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്.

Last Updated : Feb 14, 2022, 7:06 PM IST

ABOUT THE AUTHOR

...view details