തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം അംഗീകരിച്ച സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന് ഇത് തിരിച്ചടിയാണ്. കേരളം ആഗ്രഹിച്ച തീരുമാനമാണ് കോടതിയുടേത്.
പെരിയ ഇരട്ടക്കൊല കേസ്; സിബിഐ അന്വേഷണം സ്വാഗതം ചെയ്‌ത് മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളം ആഗ്രഹിച്ച തീരുമാനമാണ് കോടതിയുടേതെന്നും കേന്ദ്ര ഏജൻസികളുടെ പേരുകേട്ടാൽ മുട്ടുവിറയ്ക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു
പെരിയ ഇരട്ടക്കൊല കേസ്; സിബിഐ അന്വേഷണം സ്വാഗതം ചെയ്‌ത് മുല്ലപ്പള്ളി രാമചന്ദ്രൻ
കേന്ദ്ര ഏജൻസികളുടെ പേരുകേട്ടാൽ മുട്ടുവിറയ്ക്കുന്ന ആളാണ് മുഖ്യമന്ത്രി. ജനങ്ങളുടെ പണമെടുത്ത് അല്ല സിപിഎം താൽപര്യത്തിന് കേസ് നടത്തേണ്ടത്. ടി പി ചന്ദ്രശേഖരൻ, ഷുഹൈബ്, വെഞ്ഞാറമൂട് കേസുകൾ എന്നിവ കൂടി സിബിഐക്ക് വിടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? വെഞ്ഞാറമൂട് കേസ് സിബിഐക്ക് വിട്ടാൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഗൂഢാലോചന കേസിൽ പ്രതിയാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Last Updated : Sep 25, 2020, 4:47 PM IST