തിരുവനന്തപുരം:പാലോട് പെരിങ്ങമ്മല ഇഖ്‌ബാല്‍ കോളജില്‍ അതിരുവിട്ട ഓണാഘോഷം നടത്തിയ നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോളജിന് പുറത്ത് ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി. റാലിക്കിടെ വിദ്യാര്‍ഥികളുടെ ജീപ്പിടിച്ച് ഒരു അമ്മയ്ക്കും അഞ്ച് വയസുകാരനായ മകനും പരിക്കേറ്റു.
നടുറോഡില്‍ ഓണാഘോഷം; നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് - പെരിങ്ങമല കോളജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് അമ്മയ്‌ക്കും മകനും പരിക്കേറ്റ സംഭവം; നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
റാലിക്കിടെ വിദ്യാര്‍ഥികളുടെ ജീപ്പിടിച്ച് അമ്മയ്ക്കും അഞ്ച് വയസുകാരനായ മകനും പരിക്കേറ്റു.
പെരിങ്ങമല കോളജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് അമ്മയ്‌ക്കും മകനും പരിക്കേറ്റ സംഭവം; നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിനുമാണ് കണ്ടാലറിയാവുന്ന 100 വിദ്യാർഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തത്. കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു. ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സർക്കുലർ പ്രിൻസിപ്പാൾമാര്‍ നടപ്പാക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാർഥികളും ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Last Updated : Sep 5, 2019, 7:32 PM IST