കേരളം

kerala

ETV Bharat / state

വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം: സായാഹ്ന ധര്‍ണ 338ാം ദിവസത്തിലേക്ക് - സായാഹ്ന ധര്‍ണ 338ാം ദിവസത്തിലേക്ക്

ഒരു വർഷത്തോളമായിട്ടും ഫലം കാണാത്ത സമരം ഉപതെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാകുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍

വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം: സായാഹ്ന ധര്‍ണ 338ാം ദിവസത്തിലേക്ക്

By

Published : Oct 5, 2019, 6:28 PM IST

Updated : Oct 5, 2019, 7:06 PM IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന വട്ടിയൂർക്കാവിൽ ജങ്ഷന്‍ വികസനം ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സായാഹ്ന ധര്‍ണ 337ാം ദിവസം പിന്നിട്ടു. നിത്യേന ഗതാഗതക്കുരുക്കുണ്ടാകുന്ന ഇടുങ്ങിയ റോഡുകളുടെ വികസനമാണ് സമരസമിതിയുടെ പ്രധാന ആവശ്യം.

വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം: സായാഹ്ന ധര്‍ണ 338ാം ദിവസത്തിലേക്ക്

നെട്ടയം റോഡിൽ നിന്നും കൊടുങ്ങാനൂർ റോഡിൽ നിന്നുമുള്ള വാഹനങ്ങൾ വട്ടിയൂർക്കാവ് ജങ്ഷനിലെത്തിയാൽ പിന്നെ മണിക്കൂറുകൾ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കാണ്. റോഡിന്‍റെ വീതി കൂടുന്നതോടെ പ്രശ്നം പരിഹരിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ സമരം. ഒരു വർഷത്തോളമായിട്ടും ഫലം കാണാത്ത സമരം ഉപതെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാകുമെന്നതാണ് നാട്ടുകാരുടെ പ്രതീക്ഷ.

Last Updated : Oct 5, 2019, 7:06 PM IST

ABOUT THE AUTHOR

...view details