തിരുവനന്തപുരം: വിഴിഞ്ഞം പാലപ്പൂരില്‍ വീടിന് പുറകിലെ കുന്ന് ഇടിഞ്ഞു വീണ് മണ്ണിനടിയിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. പാലപ്പൂര് പാപ്പാംചാണി രാജ് വിഹാറിൽ രാജേന്ദ്രനെ(50)യാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. സംഭവം കണ്ടു നിന്ന ഇയാളുടെ ഭാര്യ വിനോദിനി ബോധരഹിതയായി വീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന് പുറകിൽ നിന്ന രാജേന്ദ്രന്‍റെ ദേഹത്തേക്ക് 20 അടിയോളം ഉയരമുള്ള കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.
വീടിന് പുറകിലെ കുന്ന് ഇടിഞ്ഞു വീണു, മണ്ണിനടിയിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി - landslide behind house
പാലപ്പൂര് പാപ്പാംചാണി രാജ് വിഹാറിൽ രാജേന്ദ്രനെ (50)യാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. സംഭവം കണ്ടു നിന്ന ഭാര്യ ബോധരഹിതയായി വീണു.
![വീടിന് പുറകിലെ കുന്ന് ഇടിഞ്ഞു വീണു, മണ്ണിനടിയിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4119913-thumbnail-3x2-kk---copy.jpg)
തലയിൽ വീഴാത്തതിനാൽ ജീവന് അപായം സംഭവിച്ചില്ല. രാജേന്ദ്രന്‍റെ കാലിന് മുകളിലേക്ക് വലിയ മൺകട്ട ഇടിഞ്ഞു വീണു. സംഭവമറിഞ്ഞ് ഓടിയെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്ന് ഇയാളെ പുറത്തെടുത്തു. ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്‌തു. ബോധരഹിതയായി വീണ ഭാര്യയെ പിന്നാലെ എത്തിയ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഴിഞ്ഞത്ത് നിന്നും അഗ്നിശമനസേന എത്തിയെങ്കിലും അതിനുമുമ്പേ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. വീണ്ടും മണ്ണിടിച്ചിലിന് സാധ്യയുള്ളതിനാൽ ഇവരുടെ മക്കളെ ബന്ധുവീടുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും ഇവിടെ ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.