തിരുവനന്തപുരം:പരിഷ്‌കരിച്ച പെന്‍ഷന്‍റെ കുടിശിക നല്‍കുന്നത് വൈകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കുടിശികയിലെ രണ്ട് ഗഡുക്കളുടെ വിതരണമാണ് വൈകുക.
കുടിശിക നാല് ഗഡുക്കളായി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അത് പ്രകാരം ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ട് ഗഡുക്കള്‍ വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. ഓഗസ്റ്റ്, നവംബര്‍ മാസങ്ങളിലെ ഗഡുക്കളാണ് ഇനി വിതരണം ചെയ്യാനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ഇനി നൽകാനുള്ള കുടിശിക വിതരണം വൈകുമെന്നാണ് ധനമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.