തിരുവനന്തപുരം:പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. 122 പൊതുമേഖല സ്ഥാപനങ്ങൾക്കും ആറ് ധനകാര്യ കോർപറേഷനും ഈ ഉത്തരവ് ബാധകമാകും.
പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് - പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം
122 പൊതുമേഖല സ്ഥാപനങ്ങൾക്കും ആറ് ധനകാര്യ കോർപറേഷനും പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച ഉത്തരവ് ബാധകമാകും. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടർ അതോറിറ്റി എന്നീ പൊതുമേഖല സ്ഥാപനങ്ങളെ ഉത്തരവിൽ നിന്നും ധനവകുപ്പ് ഒഴിവാക്കി.
പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ്
കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടർ അതോറിറ്റി എന്നീ പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മൂന്നു സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും. തുടർന്നാകും തീരുമാനം.
നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെൻഷൻ പ്രായമാണുള്ളത്. 58, 59 വയസില്‍ വിരമിച്ചവരുണ്ട്. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി.